കൊവിഡ് പ്രോട്ടോകോള്‍ പാലിക്കും; കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ട്രാഫിക് പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ ടൈംടേബിളിൽ ഓൺലൈൻ പഠനം തുടരുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് മികവിൻ ഈ അധ്യയന വർഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. സ് കൂളുകളിലെ സൗകര്യങ്ങൾ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. കൊവിഡ് ലോക്ക്ഡൗണിനും നിയന്ത്രണങ്ങൾക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനം ഒരു സമ്പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്.

ഇന്ന് 42 ലക്ഷം വിദ്യാർത്ഥികളാണ് വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ ചേരുമെന്നാണ് കണക്ക്. രണ്ട് വർഷമായി മുടങ്ങിക്കിടന്നിരുന്ന സ്കൂൾ കായിക, ശാസ്ത്രമേളകൾ, കലോൽസവങ്ങൾ എന്നിവ ഈ വർഷം പുനരാരംഭിക്കും. പാഠപുസ്തകങ്ങളുടെയും യൂണിഫോമിൻറെയും വിതരണത്തിൻറെ 90 ശതമാനവും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ എല്ലായിടത്തും പൂർത്തിയായിട്ടില്ല.