കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ആണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പോലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.