കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രം

ജില്ലയില്‍ ഇന്ന് (ജൂലൈ 18) 33 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. വാക്സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.