കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

ജില്ലയില്‍ (ജൂണ്‍ 29) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 13 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
കൂടാതെ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 96 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് സെക്കന്‍ഡ് ഡോസ് നല്‍കും. കോവിഷീല്‍ഡ് ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.