കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍
ജില്ലയില്‍ ഓഗസ്റ്റ് മൂന്ന് ചൊവ്വാഴ്ച 11 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. വാക്സിന്‍ ലഭിക്കാനുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.
കൂടാതെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ക്കും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി അപ്പോയിന്റ്മെന്റ് ലഭിച്ച മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കുമായി 98 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ഫസ്റ്റ് ഡോസ് ആണ് നല്‍കുക. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.