കൊവിഡ് വാക്സിനേഷന്‍ 19 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (ജൂണ്‍ 26) 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ആറ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ 40 – 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി ഒമ്പത്് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇതില്‍ ഏഴ് കേന്ദ്രങ്ങളില്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്തവര്‍ക്കും, രണ്ട് കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും വാക്സിനേഷന്‍ നല്‍കും.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 4 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വാക്സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷമേ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുള്ളൂ. എല്ലാ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക.