കൊവിഡ് വാക്‌സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ജൂലൈ 31 ശനിയാഴ്ച 109 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ / ആശ പ്രവര്‍ത്തകര്‍/ വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ക്കും (സ്പോട്ട് റെജിസ്ട്രേഷന്‍ ) ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ ലഭിക്കും. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ലഭിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായ്ക് അറിയിച്ചു