കൊവിഡ് വാക്‌സിനേഷന് നാളെ 18-44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക്

ജില്ലയില്‍ (മെയ് 22) ന് 18- 44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക് മാത്രം. വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്ക് മാത്രമായി പത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

വാക്സിനേഷന്‍ മുന്‍ഗണന ലഭിക്കുന്ന വിഭാഗങ്ങള്‍/ തൊഴില്‍ മേഖലകള്‍ ചുവടെ

ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ നിറക്കല്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ഓക്‌സിജന്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍, ഭിന്നശേഷിക്കാര്‍, ഇന്ത്യന്‍ റെയില്‍വേ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍, ടി ടി ഇ, ഡ്രൈവര്‍മാര്‍, വിമാനത്താവളത്തിലെ ഫീല്‍ഡ്, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മത്സ്യം, പച്ചക്കറി വില്‍പ്പനക്കാര്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാര്‍, ഹോര്‍ട്ടി കോര്‍പ്പ്, മത്സ്യഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ്, ടെലികോം എന്നീ മേഖലകളിലെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വാര്‍ഡ് ഹെല്‍ത്ത് മെമ്പര്‍മാര്‍, സന്നദ്ധസേന വളണ്ടിയര്‍മാര്‍, ഹോം ഡെലിവറി ഏജന്റുമാര്‍, ചുമട്ടുതൊഴിലാളികള്‍, പത്രം – പാല്‍ വിതരണക്കാര്‍, ചെക്ക്‌പോസ്റ്റ്, ടോള്‍ബൂത്ത് ജീവനക്കാര്‍, ഹോട്ടല്‍ റസ്റ്റോറന്റ് ജീവനക്കാര്‍, ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍, റേഷന്‍കട ജീവനക്കാര്‍, വൃദ്ധജനപരിപാലന- സാന്ത്വനപരിചരണ ജീവനക്കാര്‍, ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍