കൊവിഡ് സാഹചര്യംവിലയിരുത്താന്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്‌സിന്‍ വിതരണ സാഹചര്യവും വിലയിരുത്തും.