കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയർ;എല്‍ഡിഎഫില്‍ ധാരണയായി

തൃശൂര്‍ : കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ ഇടതു മുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി . മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കാണും.

അഞ്ചു വർഷം തന്നെ മേയറാക്കണമെന്ന വർഗീസിന്റെ നിലപാടാണ് തീരുമാനം വൈകാൻ കാരണം.തുടർന്നുള്ള മൂന്ന് വർഷം സിപിഎമ്മും സിപിഐയും മേയർ സ്ഥാനം പങ്കിടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും.

54 ഡിവിഷനുകളുള്ള തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്- 23, എൻ.ഡി.എ.- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.