കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – ചെറുപാന്തോട്ടം – വെള്ളിക്കീല്‍ ഗതാഗതം നിരോധിച്ചു

പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന്‍ – കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – ചെറുപാന്തോട്ടം – വെള്ളിക്കീല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 28, 29 തീയതികളില്‍ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കീച്ചേരി – അഞ്ചാംപീടിക റോഡ് വഴി പോകേണ്ടതാണ്.