കോളേജ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന.
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.