കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ
കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.