കോഴ്‌സ് ഡയറക്ടർ നിയമനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇൻറ്റഗ്രേറ്റഡ്‌ എം. കോം. പ്രോഗ്രാമിൽ 2 വർഷ കാലാവധിയിൽ കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നതിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷിക്കാനുള്ള അവസാന തീയ്യതി 30/06/2022 . അപേക്ഷ ഫീസ് 1500/- രൂപ. (SC/ST വിഭാഗങ്ങൾക്ക് 750/- രൂപ) ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ മാനേജ്‌മെന്റ്‌ വിഷയത്തിൽ 55% മാർക്കിൽ കുറയാതെ പി.ജി, നെറ്റ്/ പി എ ച്ച്. ഡി. ഗവൺമെൻറ്/ എയ്ഡഡ് കോളേജ് അസിസ്റ്റൻറ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായ പരിധി 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾക്ക് https://www.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.