കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ്
ജില്ലയില്‍ (ജൂലൈ 2) 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 60 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. ഒന്നാം ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് 27 കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നല്‍കും.