കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇരട്ടക്കുട്ടിക ള്‍ക്ക് ജന്മം നല്‍കി യുവതി മരിച്ചു.
മുള്ളരിങ്ങാട്: കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇരട്ടക്കുട്ടിക ള്‍ക്ക് ജന്മം നല്‍കി യുവതി മരിച്ചു.മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരിക്കുംമുന്‍പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകിയത്.
വെള്ളിയാഴ്‌ച കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. അസുഖം മൂര്‍ച്ചിച്ച് ശനിയാഴ്‌ച രാവിലെ അതേ ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്‌ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്കും. ഇവിടെ വെച്ചാണ് കോവിഡാണെന്ന് തിരിച്ചറയുന്നത്. ന്യൂമോണിയ ഗുരുതരമായി ബാധിച്ചെന്ന് മനസിലായി. എത്രയും വേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കില്‍ അപകടമാണെന്നും തിരിച്ചറിഞ്ഞ ഡോക്‌ടര്‍മാര്‍ വെള്ളിയാഴ്‌ച തന്നെ ശസ്‌ത്രക്രിയയിലൂടെ ഒന്‍പതു മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുത്തു. ഇരുവരെയും ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. ശനിയാഴ്‌ച രാവിലെ ഏഴോടെ കൃഷ്‌ണേന്ദു മരണത്തിന് കീഴടങ്ങി. സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം തികയുന്നതേയുള്ളു. ഒക്‌ടോബര്‍ പത്തിനായിരുന്നു പ്രസവതീയതി നിശ്‌ചയിച്ചിരുന്നത്. സംസ്‌കാരം നടത്തി.