കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ആംബുലൻസിലിരുന്ന് പരീക്ഷ എഴുതണം; പി എസ് സി

തിരുവനന്തപുരം: 2020 നവംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 517/19) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ ആംബുലന്‍സിലിരുന്ന് കോവിഡ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷയെഴുതേണ്ടതാണെന്ന് പിഎസ്‌സി.