കോവിഡ് മരണങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: കോവിഡ് മരണങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം ഈ മാസം 15-മുതൽ ജില്ലാ അടിസ്ഥാനത്തിലായരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മരണങ്ങൾ നേരാംവണ്ണം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെ തുടർന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങൾക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടർമാർക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.