കോവിഡ് വാക്സിന്‍: തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണം

കൊവിഡ് പ്രതിരോധ വാക്‌സിനേഷന് അര്‍ഹതയുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാപ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുള്ളു എന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണം. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ഓരോ ദിവസവും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടവരുടെ എണ്ണം മുന്‍കൂട്ടി തയ്യാറാക്കുകയും വാര്‍ഡ്തലത്തില്‍ സ്ഥലവും സമയവും നിര്‍ണ്ണയിച്ചു നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് തീയ്യതിയും സമയവും ലഭിച്ചവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇതുവഴി കുത്തിവെപ്പ് കേന്ദ്രത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാകും. ഈ ക്രമീകരണവുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.