കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്.

ന്യൂഡൽഹി: കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയും സംഘം സന്ദർശിക്കും. രോഗികളിൽ 70 ശതമാനവും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. സംഘത്തിൽ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും ഉണ്ട്. സംസ്ഥാനത്തെ പ്രതിരോധ നടപടികളും പരിശോധിക്കും.

ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സർക്കാർ അയക്കും.