കോവിഡ് വ്യാപനത്തിൽ കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഹൈക്കോടതി

കൊച്ചി:കോവിഡ് വ്യാപനത്തിൽ കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഹൈക്കോടതി.കോവിഡ് കണക്കുകൾ കൂടുന്നത് മനസ്സിനെ അലട്ടുന്നു.

“കോവിഡിനെ അതിജീവിക്കാൻ കഴിഞ്ഞു. എന്നാൽ ആശുപത്രിയിലെ ബില്ലിനെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല”.. എന്ന ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആളുടെ(രോഗിയുടെ അനുഭവവും) പരാമർശവും കോടതി ചികിത്സാ നിരക്കിൻ്റെ കാര്യത്തിൽ പരാമർശിച്ചു.

ചികിത്സ നിരക്കിൽ ആശുപത്രികളുമായി കൂടിയാലോചിക്കാൻ ഹൈക്കോടതി നിർദ്ദേശം.

അതേസമയം ചികിത്സ നിരക്ക് കുറയ്ക്കാൻ തയ്യാറാണെന്നു സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കും. ആശുപത്രികളുമായി ആലോചിക്കാൻ കോടതി നിർദേശിച്ചു.