കോൺഗ്രസ് ആവശ്യപ്പെട്ടാൽ മൽസരിക്കും -ധർമ്മജൻ ബോൾഗാട്ടി

കൊ​ച്ചി: ന​ട​ൻ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ബാ​ലു​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും.

അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമ്മജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്.

പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ധ​ര്‍​മ​ജ​നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.