ക്യാമ്പ് അസിസ്റ്റന്റ് നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ കെടിയു പരീക്ഷാ വിഭാഗത്തില്‍ രണ്ട് ക്യാമ്പ് അസിസ്റ്റന്റുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഫോണ്‍ 0497 2780226.