ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതി പ്രകാരം ഡിഗ്രി / തത്തുല്ല്യ കോഴ്‌സുകള്‍, പി.ജി / പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കോളേജുകള്‍/മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍(പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും 2021 – 22 അധ്യയന വര്‍ഷം ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കോഴ്‌സുകള്‍ക്ക് (ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും) മാര്‍ക്ക് നേടയിരിക്കണം. പിജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടിയിരിക്കണം.
ധനസഹായത്തിന് യോഗ്യരായവര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, ആധാര്‍കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2712255.