ക്രിസ്തുമസ്-ന്യൂഇയര്‍ മിനി ജോബ്ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 28ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ അഭിമുഖം നടത്തും.
വൈസ് പ്രിന്‍സിപ്പല്‍, സീനിയര്‍ ടീച്ചര്‍(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യല്‍ സയന്‍സ്), അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടന്റ്, കെയര്‍ടേക്കര്‍ (ഫീമെയില്‍), സെക്യൂരിറ്റി, ലാബ് ടെക്നിഷ്യന്‍ (ഡെന്റല്‍ ലാബ്), എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍, നഴ്സ് (ബിഎസ് സി/ജിഎന്‍എം), എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ഡിപ്ലോമ/ ബിഇ മെക്കാനിക്കല്‍, ഫ്ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ (ഡിഫാം/ബിഫാം), എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് മാനേജര്‍, അക്കൗണ്ട്സ് അസിസ്റ്റന്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, സര്‍വീസ് സെന്റര്‍ ഇന്‍-ചാര്‍ജ്, ബില്ലിങ് എക്സിക്യൂട്ടീവ്, ടെലികോളര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ടെലി കലക്ഷന്‍ സ്പെഷ്യലിസ്റ്റ് (കോയമ്പത്തൂര്‍), സെയില്‍സ്/മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഓപ്പറേറ്റര്‍ ട്രെയിനി, മാനേജ്മന്റ് ട്രെയിനി (ബി ടെക്, ഇ ഇ ഇ/ ഇ സി) ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് (കൊച്ചി/ആലുവ), ആര്‍ക്കിടെക്ട്, ഇന്റീരിയര്‍ ഡിസൈനര്‍, സിവില്‍ എഞ്ചിനീയര്‍, ഡിസൈന്‍ ഡവലപ്പര്‍, ത്രീഡി ഡിസൈന്‍, ലാന്‍ഡ് സ്‌കേപ്പ് ഡിസൈനര്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, സൂപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍, ബോര്‍ഡ് വര്‍ക്ക്, ഫാബ്രിക്കേഷന്‍, ആര്‍ട്ട് വര്‍ക്ക്, പോളിഷ്, ഇലക്ട്രിഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, ടൈല്‍വര്‍ക്ക്, വെല്‍ഡര്‍, പെയിന്റര്‍, മെയ്സണ്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.