ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ർത്തനങ്ങൾ നടത്തുവാൻ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ർത്തനങ്ങൾ നടത്തുവാൻ അനുമതിയായി. ഊരാളുങ്കൽ ലേബ‍ർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സ‍ർക്കാ‍ർ അനുമതി നൽകിയിരിക്കുന്നത്.

ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകളുടെയും,‍ഡ്രൈവർമാരുടെയും , ഗണ്‍മാൻമാരുടെയും,അറ്റൻഡർമാരുടെയും വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറക്കിയത്.

സർക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാൽ ടെൻഡർ ഇല്ലാതെയാണ് കരാർ നൽകിയത്.