ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ വിവിധ വിഭാഗങ്ങളില്‍ വിവിധ സാധങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എ3 ഫോട്ടോ കോപ്പിയര്‍ മിഷീന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18ന് ഉച്ചക്ക് 12.30.

ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിംഗിലേക്ക് വിവിധ ഇനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് ഉച്ചക്ക് 12 മണി.

സര്‍വേ ലാബിലെ ഡംപി ലെവല്‍ ആന്റ് തിയേഡലൈറ്റ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഏഴിന് ഉച്ചക്ക് 12 മണി.

സര്‍വേ ലാബിലെ ടോട്ടല്‍ സ്റ്റേഷന്റെ കാലിബ്രേഷന്‍ മെയിന്റനന്‍സ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒമ്പതിന് ഉച്ചക്ക് 12 മണി. ഫോണ്‍: 0497 2780226.