ക്വട്ടേഷൻ

കണ്ണൂർ റീസർവ്വെ അസി. ഡയറക്ടറുടെ കീഴിലുള്ള റീസർവ്വെ പ്രവർത്തനങ്ങൾക്കായി ബൊലെറോ/ജീപ്പ്, ഫോർ വീൽ ടാക്‌സി വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700513.

ക്വട്ടേഷൻ

കല്ല്യാശ്ശേരി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മാടായി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്കും മാട്ടൂൽ പഞ്ചായത്തിലെ 25 അങ്കണവാടികളിലേക്കും പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2930190.

ക്വട്ടേഷൻ

കാസർകോട് കിനാനൂർ ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0467 2235955.
ലേലം

കണ്ണൂർ റൂറൽ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, കുടിയാൻമല, പയ്യന്നൂർ, പരിയാരം, പെരിങ്ങോം, ഇരിക്കൂർ, പേരാവൂർ, മുഴക്കുന്ന്, കേളകം, മാലൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 143 വാഹനങ്ങൾ ഫെബ്രുവരി 21ന് രാവിലെ 11 മണി മുതൽ 3.30 വരെയുള്ള സമയത്ത് www.mstcecommerce.com മുഖേന ഓൺലൈനായി ലേലം ചെയ്യും. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2784100, 9497964164.