ക്വാറിക്കെതിരെ പ്രതിഷേധം;പൊയിലൂരിൽ സംഘർഷാവസ്ഥ.

തലശ്ശേരി:പൊയിലൂർ വെങ്ങാത്തോട് പ്രവർത്തനം പുന:രാരംഭിക്കാനിരുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
പോലീസ് നടപടിയിൽ പ്രതിധേിച്ച ഉച്ച മുതൽ വൈകീട്ട് വരെ പ്രദേശത്ത് ഹർത്താൽ ആചരിക്കുകയാണ്. പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പത്ത് മണിയോടെയായിരുന്നു പ്രതിഷേധങ്ങൾക്ക് തുടക്കം.

13 വർഷമായി പൂട്ടി കിടക്കുന്ന ക്വാറി ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി ലഭിച്ചിരുന്നു.ഇതേ തുടർന്ന് ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ക്വാറി പ്രവർത്തനത്തിനൊരുങ്ങുകയായിരുന്നു.
ഇതു മനസിലാക്കിയാണ് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്.
ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.സത്യപ്രകാശാണ് സമരം ഉദ്ഘാടനം ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് സംരക്ഷണത്തോടെ ടിപ്പർ ലോറിയിൽ തൊഴിലാളികളെത്തിയത്. സമരപന്തലിന് മുന്നിൽ ടിപ്പർ ലോറി പ്രതിഷേധക്കാർ തടഞ്ഞു ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾക്കെടെ ഉള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു..

പൊലീസ് ബലപ്രയോഗത്തിനിടയിൽ
ശരീരിക അസ്വസ്ഥത അനുഭവപ്പെട്ട കരുവച്ചാൽ രവീന്ദ്രൻ എന്ന ആളെ കുന്നോത്ത്പറമ്പ് പി.ആർ.സ്മാരക സഹകരണ ആശുപത്രിയിലേക്ക് മാറ്റി..
, കൊളല്ലൂർ സി.ഐ കെ.ഒ. പ്രദീപ് ,പാ നൂർ സി.ഐ റഹിംചാക്കേരി എന്നിവരുടെ നേതത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നത്.