സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ വില കുറയുന്നത്.ഗ്രാം വില 35 രൂപ കുറഞ്ഞ് 4340ല്‍ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു.