കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല.

ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേ സമയം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്.