ഖത്തർ ലോകകപ്പ് ;പഴുതടച്ച സുരക്ഷ

നവംബറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലോകകപ്പ് സുരക്ഷയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ഷൻ കമ്മിറ്റി തലവൻ ബ്രിഗേഡിയർ ജനറൽ അൽ മുഹന്നാദി പറഞ്ഞു.

സുരക്ഷിതവും സാധാരണവുമായ ലോകകപ്പിനുള്ള സുരക്ഷാ സമിതിയുടെ പൂർ ണ്ണ സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇന്റർകോണ്ടിനെന്റൽ ദോഹ ഹോട്ടലിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകകപ്പിൻ സുരക്ഷയൊരുക്കാൻ രാജ്യം പൂർണ്ണ തയ്യാറെടുപ്പുകളുമായി തയ്യാറാണെന്ന് സമ്മേളനം പ്രഖ്യാപിക്കും. ഇൻറർപോൾ, യൂറോപോൾ തുടങ്ങിയ അന്താരാഷ്ട്ര ക്രിമിനൽ, സുരക്ഷാ ഏജൻസികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫിഫയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ലോകകപ്പിൻറെ രൂപകൽപ്പന, രാജ്യത്തുടനീളമുള്ള സുരക്ഷാ ക്രമീകരണങ്ങൾ, സൈബർ സുരക്ഷ, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, താമസം, പരിശീലനം, ടീമുകളുടെ യാത്രാ കാര്യങ്ങൾ തുടങ്ങിയ ലോകകപ്പിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.