ഖേല്‍ രത്നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി; ഇനിമുതല്‍ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതൽ ഈ പുരസ്കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം എന്ന പേരിൽ അറിയപ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡൽ വരുന്നത്.