ഗതാഗതം നിരോധിച്ചു
മുട്ടന്നൂര്‍ – എടയന്നൂര്‍ റോഡ് ഉപരിതലം പുതുക്കല്‍ പ്രവൃത്തിയുടെ ഭാഗമായി മാരിയോട്ട് മുതല്‍ എടയന്നൂര്‍ വരെയുള്ള റോഡില്‍ മാര്‍ച്ച് 25 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. എടയന്നൂര്‍ നിന്നും മുട്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാലോട് വഴിയും മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.