ഗതാഗത നിയന്ത്രണം

പെരിങ്ങത്തൂര്‍ – കാഞ്ഞിരക്കടവ് റോഡില്‍ തോക്കോത്ത് വയല്‍ പ്രദേശത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മെയ് 29 മുതല്‍ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന് – പള്ളിക്കുനി വഴിയോ മറ്റു സമീപ റോഡ് വഴിയോ പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് റോഡുകള്‍ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.