ഗതാഗത നിയന്ത്രണം

കീഴ്മാടം-കല്ലിക്കണ്ടി റോഡില്‍ വയല്‍പ്പീടിക മുതല്‍ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതത്തിന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കീഴ്മാടം ഭാഗത്ത് നിന്നുള്ള ബസ് ഗതാഗതം വയല്‍പ്പീടിക വരെയും കല്ലിക്കണ്ടി ഭാഗത്തു നിന്നുളളവ കടവത്തൂര്‍ വരെയും ഷട്ടില്‍ സര്‍വ്വീസ് നടത്തും. ലോറികളും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും പാനൂര്‍ വഴി കല്ലിക്കണ്ടി, കടവത്തൂര്‍ ഭാഗങ്ങളിലേക്ക് പോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.