ഗതാഗത മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിഐടിയു
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ ശമ്പളം നൽകേണ്ടത് മാനേജ്മെന്റ് ആണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധത്തിൻ ഇടയാക്കിയെന്നാണ് സിഐടിയു വിലയിരുത്തൽ. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യവെയാണ് ആനത്തലവട്ടം ആനന്ദൻ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കെഎസ്ആർടിസിയെ രക്ഷിക്കാൻ ജൂൺ ആറിനു സർക്കാരിനു ബദൽ നയം നൽകുമെന്നും സിഐടിയു അറിയിച്ചു.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സർക്കാരിനാണെന്ന നിലപാടിലാണ് സിഐടിയു. അതിൽ നിന്ന് രക്ഷപ്പെടാൻ സർക്കാരിനു കഴിയില്ല. സേവ് കെഎസ്ആർടിസി ആയിരിക്കും അസോസിയേഷന്റെ പ്രധാന മുദ്രാവാക്യം. വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സംഘടന രംഗത്തെത്തിയത്. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു.
കൂടുതൽ വായിക്കുക: 78.9% വീടുകളിലും സൈക്കിളുകൾ ഉണ്ട്; പശ്ചിമ ബംഗാൾ ഇന്ത്യയുടെ സൈക്കിൾ നഗരമായി മാറുന്നു