‘ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; ഇപ്പോൾ മന്ത്രിയാകാനില്ല’

ഗതാഗത വകുപ്പ് സി.പി.എം ഏറ്റെടുത്താൽ നന്നെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. തനിക്ക് ഇപ്പൊൾ മന്ത്രിയാകാൻ താൽപര്യമില്ലെന്നും പാർട്ടി ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

കെ.എസ്.ആർ.ടി.സി.യിൽ ഷെഡ്യൂളിംഗ് പുനഃക്രമീകരിച്ചാൽ മാത്രമേ ലാഭമുണ്ടാകൂ. ഡീസൽ വില വർദ്ധനവും കോർപ്പറേഷൻ നഷ്ടമുണ്ടാക്കിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ സഹായം തീർച്ചയായും നൽകണമെന്നും തൊഴിലാളികളുടെ സമരം അവർക്ക് ശമ്പളം ലഭിക്കാത്തതിൻ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. എല്ലാം അങ്ങനെ പറയേണ്ടതില്ല. ചിലർ ചിലരെ കരിവാരിത്തേക്കണമെന്നു ആഗ്രഹിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു.