ഗര്‍ഭിണികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ 51 കേന്ദ്രങ്ങളില്‍
ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ (ജൂലൈ 13) ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 51 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 40 ഗര്‍ഭിണികള്‍ക്ക് വീതം വാക്‌സിനേഷന്‍ നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
വാക്‌സിനേഷന്‍ ആവശ്യമുള്ള ഗര്‍ഭിണികള്‍ cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയോ ആശാപ്രവര്‍ത്തകരെയോ അറിയിക്കുകയും വേണം. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയില്‍ ഉള്ള സമ്മതപത്രം ഒപ്പിട്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ആവശ്യമുള്ള വാക്‌സിന്‍ അതത് കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281599680