ഗസ്റ്റ്് ലക്ചറർമാരെ നിയമിക്കുന്നു

ചൊക്ലിയിലെ ഗവ കോളേജ് തലശ്ശേരി കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 24 ന് കോളേജിൽ ഹാജരാകണം.
സമയക്രമം: കൊമേഴ്സ്, ഹിസ്റ്ററി-രാവിലെ പത്ത് മണി. ഇംഗ്ലീഷ്, ഫിലോസഫി രാവിലെ 10.30, പൊളിറ്റിക്കൽ സയൻസ്-11 മണി. ഫോൺ 0490 2966800