ഗസ്റ്റ് അധ്യാപക നിയമനം

  തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ  ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാന്‍ - റഫ്രിജറേഷന്‍,  ട്രേഡ്‌സ്മാന്‍ - വെല്‍ഡിങ് എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ നാലിന്  രാവിലെ 10മണി, 11 മണി, 12 മണി, ഒരു മണി, രണ്ട് മണി എന്ന സമയക്രമത്തില്‍  ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.