ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നയമനം

പിണറായി ഗവ. ഐടി ഐയിലെ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി ടെക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ േട്രഡില്‍ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദേ്യാഗാര്‍ഥികള്‍ കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസില്‍ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.