ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ ഐടിഐകളിൽ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിനൊപ്പം രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും, ഇംഗ്ലീഷ് പഠിച്ചിരിക്കണം/കമ്മ്യൂണിക്കേഷൻ സകിൽസ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒ അസ്സലും പകർപ്പും സഹിതം ഏപ്രിൽ 11 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ. ഐടിഐയിൽ അഭിമുഖത്തിന് ഹാജരാകണം. മാർച്ച് 23 ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ട. ഫോൺ: 0495 2461898.