വാല്വേഷൻ അസിസ്റ്റന്റ് ഒഴിവ്

സിറ്റി റോഡ് വിഭാഗം പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ഏപ്രിൽ 13 നകം കെആർഎഫ്ബിയുടെ ഒറ്റത്തെങ്ങ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിലോ, krfbkannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 0497 2931340.