ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം (പാര്‍ട്ട് ടൈം), ഹിന്ദി, (പാര്‍ട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യു ജി സി നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. caspattuvam@gmail.com ല്‍ അപേക്ഷ ജൂണ്‍ അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 04602 206050ധ 8547005048. യു ജി സി, നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.