ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടിത്തം: 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്.
ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേർ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.