ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ പ്രമോദ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂർ മന ശങ്കരനാരായണ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ഉച്ചപൂജയ്ക്കു ശേഷം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരിൽ യോഗ്യത നേടിയ 36 പേരിൽ നിന്നാണ് ശങ്കരനാരായണ പ്രമോദിന് നറുക്ക് വീണത്.