ചരക്ക് ഗതാഗതം പാടില്ല

കണ്ണൂര്‍ – കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്തിന്റെ തൂണുകളുടെ കല്ലുകള്‍ ഇളകി പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇതുവഴിയുള്ള ചരക്ക് ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ ചാല-തന്നട-പൊതുവാച്ചേരി-ആര്‍വിമെട്ട റോഡ് വഴി പോകേണ്ടതാണ്.