ചരിത്രത്തിലാദ്യം; ആറ്റുകാൽ ക്ഷേത്രത്തിന്റെ വനിതാ സാരഥിയായി ഗീതാകുമാരി
ആറ്റുകാൽ ക്ഷേത്രത്തിൽ ഇനി ഒരു സ്ത്രീ സാരഥി ഉണ്ടാകും. 1979ൽ ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീക്ക് ഭരണനേതൃത്വം നൽകുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്സൺ.
ജലസേചന വകുപ്പിൽ ഐഡിആർബി ഡയറക്ടറായി 2012ലാണ് ഗീതാകുമാരി വിരമിച്ചത്. 84 അംഗ ആറ്റുകാൽ ട്രസ്റ്റിൻറെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗീതാകുമാരി ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ നിയമനം ഭാഗ്യമായി കരുതുന്നുവെന്ന് ഗീതാകുമാരി പറയുന്നു.
‘ഇത് ആറ്റുകാലമ്മയുടെ യോഗമാണ്. എൻറെ അച്ഛൻറെയും അമ്മയുടെയും അനുഗ്രഹം എനിക്കുണ്ട്,” അവർ പറഞ്ഞു.