ചരിത്രത്തിലാദ്യമായി കണിച്ചാർ പഞ്ചായത്ത് ഇടതോരം ചേർന്നു നിന്നു
റിപ്പോർട്ട്:അക്ഷയ് പേരാവൂർ
കണിച്ചാർ പഞ്ചായത്തിൽ ചരിത്ര വിജയം നേടി ഇടതുപക്ഷം ഭരണത്തിലേക്ക്. രൂപീകരിച്ച കാലം മുതൽ 48 വർഷം തുടർച്ചയായി കോൺഗ്രസിൻ്റെ കൂടെ നിന്ന ജനം ഇക്കുറി ഇടതോരം ചേർന്ന് നിന്നു. കഴിഞ്ഞ തവണ ആകെയുള്ള 13 സീറ്റിൽ 3 സീറ്റുകൾ മാത്രം നേടിയ എൽഡിഎഫ് ഇത്തവണഏഴ് സീറ്റും പിടിച്ചെടുത്താണ് അട്ടിമറി വിജയം നേടിയത്.
വാർഡ് 1 ഓടം തോട്, 5 നെല്ലിക്കുന്ന്, 6 ചെങ്ങോം, 7 ഏലപീടിക, 8പൂളക്കുറ്റി, 10 ഓടപ്പുഴ, 13 ചാണപ്പാറ, എന്നിവർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. മൂന്നാം വാർഡിൽ 19 വോട്ടുകൾക്കും, 4 ആം വാർഡിൽ 11 വോട്ടുകൾക്കും, 11 ആം വാർഡിൽ 15 വോൾകൾക്കുമാണ് എൽഡിഎഫ് പരാജയപ്പെട്ടത്.
ശ്രദ്ദേയമായ മത്സരം നടന്ന പത്താം വാർഡ് ഓടപ്പുഴയിൽ മുൻ ജില്ലാ പഞ്ചായത്തഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമായ സണ്ണീ മേച്ചേരിയെ പരായപ്പെടുത്തിയാണ് എൽഡിഎഫ് വിജയിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതുംമുൻ പ്രസിഡൻ്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതും മുഖ്യ പ്രചാരണ വിഷയങ്ങളാക്കിയായിരുന്നു ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
കോൺഗ്രസിൻ്റെ അഴിമതി ഭരണത്തിനെതിരെയുള്ള ജനത്തിൻ്റെ വിധിയെഴുത്തായിരുന്നു ഇടതു പക്ഷത്തിൻ്റെ വിജയമെന്ന് നേതാക്കൾ പ്രതികരിച്ചു.
വിജിലൻസ് കേസടക്കം തലവേദന സൃഷ്ടിക്കുന്നതിനിടയിലായിരുന്നു
സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഗ്രൂപ്പ് വഴക്കുകളും, തമ്മിലടയും, യു ഡി എഫ് നേതൃത്വത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്.
സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും വൈകിയതോടെ ഇടതു മുന്നണി പ്രചാരണത്തിലടക്കം ഏറെ ദൂരം മുന്നിലായിരുന്നു. വിമതശല്യവും കോൺഗ്രസിന് തിരിച്ചടിയായി.
ഇതോടെ ചരിത്രത്തിൽ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പരായമാണ് കണിച്ചാർ പഞ്ചായത്തിൽ യു ഡി എഫിന് നേരിടേണ്ടി വന്നത്.